Pages

Thursday, November 6, 2014

Varsham Review - വര്ഷം - Mammootty - Asha Sharath - Ranjith Shankar



വര്ഷം – തുലാവര്‍ഷത്തില്‍ അതിഥിയായി പെയ്ത ഇടവപാതി..
അടുത്തകാലത്ത് മമ്മൂക്കയുടെ സിനിമകള്‍ക്ക്‌ മാത്തപ്പന്‍ ആദ്യ ദിവസം പോകാറില്ല. മുന്നറിയിപ്പ് മാറ്റി നിര്‍ത്തിയാല്‍ ഞാന്‍ ഇഷ്ടപെട്ടിരുന്ന മമ്മൂക്ക ദിശ അറിയാത്ത ദിക്കറിയാതെ ഫാന്‍സ്‌ എന്ന നടുകടലില്‍ പെട്ട് ഉഴലുന്ന കാഴ്ച ആണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കണ്ടിരുന്നത്‌. വയസ്സ് കൂടുംതോറും പ്രായം കുറഞ്ഞു വരുന്ന ഈ മനുഷ്യന്‍ പക്ഷെ സ്ക്രീനിലും ചെറുപ്പക്കാരന്‍ ആകാനുള്ള പാഴ്ശ്രമം ആണ് ഇക്കയെ കുടുംബപ്രേക്ഷകരില്‍ നിന്ന് അകറ്റിയത്. എന്നാലും ഒരുകാലത്ത് കുടുബ ബന്ധങ്ങളുടെ തീവ്രത ഇക്കയോളം പ്രേക്ഷകരെ അനുഭവിച്ച നടന്‍ വേറെ ഇല്ല. ആ കാലഘട്ടത്തിലേക്കുള്ള ഇക്കയുടെ ശക്തമായ മടങ്ങി പോക്കാണ് വര്‍ഷം.
കഥ പറയുന്നില്ല. അല്ലെങ്കില്‍ കഥയില്‍ പുതുമ പറയാനായിട്ട് ഒന്നും ഇല്ല.. ആയ പകുതി വളരെ സിമ്പിള്‍ ആയി പോകുന്ന സിനിമ. ഇക്കയുടെ പ്രകടനം തന്നെയാണ് ആദ്യ പകുതിയുടെ ശക്തി.. ഈ മനുഷ്യന്‍ മനസ്സില്‍ തട്ടി സെന്റി അഭിനയിച്ചാല്‍ ഏതു കഠിന ഹൃദയനും കരഞ്ഞു പോകും. പൊതുവേ ലോലഹൃദയന്‍ ആയ ഞാന്‍ ഉള്ളുതട്ടി കരഞ്ഞു. അടുത്ത് ഇരുന്ന ചേട്ടനെ നോക്കിയപ്പോള്‍ എന്നെ നോക്കി ചിരിക്കുന്നു.. പക്ഷെ അദ്ദേഹം അറിയാതെ അദ്ദേഹത്തിന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ വരുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സ് പറഞ്ഞു.. അടുത്ത കാലത്ത് ചിരിപ്പിക്കാനുള്ള വേഷംകെട്ടലില്‍ ഇക്ക സ്വയം നഷ്ടപെടുമ്പോഴും പ്രേക്ഷകരെ കരയിപ്പിക്കാനുള്ള സ്വതസിദ്ധമായ കഴിവ് ഇക്ക ആര്‍കും പണയം വെച്ചിട്ടില്ല എന്ന്.. രണ്ടാം പകുതിയില്‍ ആദ്യ പകുതിയുടെ അനായാസം കൊണ്ടുവരുന്നതില്‍ സംവിധായകന്‍ കുറച്ചു പരാജയപെട്ടു... അവിടെയും സിനിമയെ രക്ഷിക്കുന്നത് മമ്മൂക്ക തന്നെ..
രഞ്ജിത് ശങ്കര്‍ ഈ സിനിമ മമ്മൂക്ക അല്ലാതെ വേറെ ആരെ വെച്ചും ചെയ്യില്ല എന്ന് പറഞ്ഞത് വായിച്ചിരുന്നു. പല സന്ദര്‍ഭങ്ങളിലും കട്ട്‌ പറയാന്‍ മറന്നു പോയെന്നും.. കേള്‍ക്കുമ്പോള്‍ അതിശയോക്തി കലര്‍ന്ന ഈ വാക്കുകള്‍ പക്ഷെ സിനിമ കാണുന്ന പ്രേക്ഷകാന്‍ സ്വയം അനുഭവിച്ചരിയും. മാത്തപ്പന്‍ പൊതുവേ ഒരു നടനെയും അളവില്‍ കവിഞ്ഞു പുകഴ്താറില്ല.. വളരെ സാധാരണ ഒരു തിരകഥ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ മാത്രം മികച്ച സിനിമ ആക്കിയ ഇകയുടെ കഴിവിനെ ആണ് മാത്തപ്പന്‍ അന്ഗീരിക്കുന്നത്.. പിന്നെ എന്നെ പോലുള്ള സാധാരണ പ്രേക്ഷകര്‍ക്ക്‌ നഷ്ടപ്പെട്ട് പോയ കുടുംബ ബന്ധങ്ങളുടെ തീവ്രത തൊട്ടറിയുന്ന പഴയ മമ്മൂക്കയെ തിരിച്ചു കിട്ടിയ സന്തോഷവും...
ഇക്ക-ആശ ജോഡി പ്രായത്തിന്റെ വിടവ് കാണിക്കാത്ത ഒരു സാധ കുടുംബത്തില്‍ കാണുന്ന ഭാര്യ ഭര്‍ത്താക്കന്മാരുടെ പ്രതിനിതി ആയാണ് പ്രേക്ഷകന് അനുഭവപെടുക.. ഇക്കയുടെയും ലാലേട്ടന്റെയും കൂടെ അഭിനയിക്കുമ്പോള്‍ കിട്ടുന്ന പരിചയം അമ്പതു വര്ഷം സീരിയല്‍ ചെയ്താലും കിട്ടില്ല എന്ന് ആശയുടെ പ്രകടനം തെളിയിക്കുന്നു. ക്യാമറ പാട്ടുകള്‍ എല്ലാം മനോഹരമായിട്ടുണ്ട്.. ടി ജി രവി യും മികച്ചു നിന്നു.
രണ്ടാംപകുതി കുറച്ചു കൂടി ഭാവതീവ്രമായിരുന്നെങ്കില്‍ ഈ സിനിമ ഇനിയും കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ സാധികുമായിരുനു.. എന്നിരുന്നാലും മമ്മൂക്ക എന്നാ അഭിനയ മഹാമേരുവിന്റെ കധാപത്രതിലെക്കുള്ള കലര്പില്ലാത്ത പകര്‍ന്നാട്ടം ഉള്ളുതുറന്നു അനുഭവിക്കാന്‍ പ്രേക്ഷകന് അവസരം ഒരുക്കിയ രഞ്ജിത്നു അഭിമാനിക്കാം.. മുന്നറിയിപ്പിന് ശേഷം വര്‍ഷം.. ഈ ഒരു മാറ്റം ഇക്ക എന്നാ നടന് കൂടുതല്‍ മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന കഥാപാത്രങ്ങള്‍ ലഭിക്കുവാന്‍ ഇടയാകട്ടെ. അത് ഓരോ സിനിമ സ്നേഹിക്കും കാഴ്ച്ചയുടെ ഭ്രമത്തിന് അപ്പുറം അഭിനയത്തിന്റെ നനുത്ത സ്പര്‍ശം തൊട്ടറിയാനുള്ള ഭാഗ്യം കൂടി ആയി മാറും...
ഈ സിനിമകു നല്‍കുന്ന മാര്‍ക്കു – 3.5/5
verdict – കുടുംബത്തോടെ കാണുക.